Latest News

ബൈക്കിന്റെ വിലയില്‍ കാറുമായി ബജാജ്

ഓട്ടോ ഇൻഡസ്ട്രിയിൽ ചലനം സൃഷ്ടിച്ചാണ് ഇന്ന് മിക്ക കമ്പനികളും വൻ ലാഭത്തിലേക്ക് എത്തുന്നത്. സാധാരണക്കാരന്റെ കയ്യിൽ ഇതുപോലുള്ള വാഹനങ്ങൾ എത്തിക്കുമ്പോൾ ആണ് ഏതൊരു കമ്പനിയും മികവുറ്റതാകുന്നത്. [www.malabarflash.com]

കഴിഞ്ഞ 2 വര്ഷം മികച്ച മത്സരം നടക്കുന്ന ഇൻഡസ്ട്രിയിൽ ഇതുപോലൊരു കുതിച്ചു ചാട്ടം പ്രതീക്ഷിച്ചാണ് ബജാജ് രംഗത്ത് വന്നിരിക്കുന്നത്. ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ എന്നാണ് പുതിയ മെഷിന്റെ പേര്. ലോകരാജ്യ ങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റാൻ ക്യൂട്ട് ക്വാഡ്രിസൈക്കിള്‍-നു സാധിച്ചു. സർവേകൾ പ്രകാരം വിദേശ രാജ്യങ്ങളിൽ വൻ ജനപ്രീതിയാണ് ക്യൂട്ട് ക്വാഡ്രിസൈക്കിള്‍നു കിട്ടുന്നത്.

വാഹനം എതും ആയിക്കോട്ടെ – അതിപ്പോ ബിഎംഡബ്ല്യൂ ആയാലും നാനോ ആയാലും ഇന്ത്യക്കാർ ആദ്യം നോക്കുക മൈലേജ് തന്നെ ആണ്. കാരണം ഒരു വാഹനം വാങ്ങിയാൽ ആദ്യം കീശ കീറുന്നത് ഇന്ധനം നിറയ്ക്കാൻ തന്നെ ആണ്. വളരെ ചെറിയ വാഹനമായ ക്യൂട്ട് ക്വാഡ്രിസൈക്കിള്‍-നു ബജാജ് ഇന്ത്യയിൽ ഇട്ടിരിക്കുന്ന വില 1.2 ലക്ഷം ആണ്. 36 കിലോമീറ്റർ മൈലേജ് ആണ് വാഗ്‌ദഗാനം.

ലോ ബജറ്റ് വാഹനമായതിനാല്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എസി, പവര്‍ സ്റ്റിയറിങ്, പവര്‍ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തില്‍ നല്‍കിയിട്ടില്ല. ഓറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ ആറ് നിറങ്ങളില്‍ ക്യൂട്ട് ലഭ്യമാകും.

216.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്യൂട്ടിന്റെ കരുത്ത്. 0.2 ലിറ്റര്‍ വാട്ടര്‍ കൂള്‍ഡ് സിംഗിള്‍ ഡിജിറ്റല്‍ ട്രിപ്പിള്‍ സ്പാര്‍ക്ക് ഇഗ്‌നീഷ്യന്‍ 4 വാള്‍വ് എന്‍ജിന്‍ 13 ബിഎച്ച്‍പി കരുത്തും 20 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്‍പീഡ് ഗിയര്‍ സംവിധാനമായിരിക്കും ക്യൂട്ടിലുണ്ടാകുക. 

മണിക്കൂറില്‍ 70 കിലോമീറ്ററാണ് ക്യൂട്ടിന്റെ പരമാവധി വേഗത.2,752 എംഎം നീളവും, 1,312 എംഎം വീതിയും, 1,925 എംഎം വീല്‍ബേസും, 1,652 എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ട് ലോകത്തിലെ ഏറ്റവും ചെറിയ യാത്രാ വാഹനമാണ്. കാറിന്റെ രൂപമാണെങ്കിലും ക്യൂട്ടിനെ ഈ ഗണത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. ഫോര്‍വീല്‍ വാഹനമെന്ന വിശേഷണം മാത്രമേ നല്‍കിയിട്ടുള്ളു.

ഈ വര്ഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ സ്ഥാനം ഉറപ്പിക്കും എന്നാണ് വരുന്ന റിപോർട്ടുകൾ


Monetize your website traffic with yX Media

 Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.