Latest News

ബ്ലൂവെയില്‍ ഗെയിം വീണ്ടും; മുംബൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മുംബൈ: മരണം ഒളിഞ്ഞിരിക്കുന്ന ഗെയിം ബ്ലൂ വെയ്ല്‍ ഇന്ത്യയിലെത്തിയതായി അഭ്യൂഹം. മുംബൈയില്‍ 14 കാരന്‍ കെട്ടിടത്തിന്റ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതിന്റെ കാരണം ബ്ലൂവെയ്ല്‍ ചലഞ്ചാണെന്ന് സംശയിക്കുന്നതായി പോ​ലീസ്.[www.malabarflash.com]

മുംബൈയിലെ അന്ധേരി സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്. കൂട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതിനെ സംബന്ധിക്കുന്ന വിവരം ലഭിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി കുട്ടിയുടെ സുഹൃത്തുകളെ ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ എന്‍.ഡി റെഡ്ഡി അറിയിച്ചു.

കളിയുടെ അവസാനഘട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന ഗെയിം. ഗെയിം തുടങ്ങിയെന്ന് കരുതുന്ന റഷ്യയില്‍ ഇത്തരത്തില്‍ ഏകദേശം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.

രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് വെല്ലുവിളിക്കുന്നത് ആത്മഹത്യ ചെയ്യാനാണ്.

ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ഗെയിം ഡവലപ്പേഴ്‌സ് മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്നതോടെ പൂര്‍ണ്ണമായി ഗൈമര്‍ ഇവരുടെ വലയിലാവും. ബ്ലൂ വെയ്‌ലിന്റെ സ്രഷ്ടാവ് റഷ്യയില് 26കാരനായ ഇല്യസിദറോവ് എന്നയാള് അറസ്റ്റിലായതായി വാര്‍ത്തയുണ്ടായിരുന്നു.


Monetize your website traffic with yX Media

 Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.