Latest News

മുഹറത്തിന് ദുർഗാഷ്ടമി നിമജ്ജനം പാടില്ലെന്ന് മമത; ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് ബിജെപി

കോൽക്കത്ത: മുഹറത്തിന് ദുർഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉത്തരവിട്ടു.[www.malabarflash.com] 

ഒക്ടോബർ ഒന്നിനാണ് മുഹറം ആഘോഷങ്ങൾ നടക്കുന്നത്. ദുർഗാ ചടങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനം അന്നേ ദിവസമാണെന്നതിനാൽ ഹിന്ദു-മുസ്ലീം വർഗീയ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാലാണ് ഇത് ഒഴിവാക്കാൻ സർക്കാർ തീരുമാനമെടുത്തതെന്നും മമത അറിയിച്ചു.

എന്നാൽ സർക്കാരിന്‍റെ നടപടിക്കെതിരേ ബിജെപി വിമർശനവുമായി രംഗത്തെത്തി. ഹിന്ദു-മുസ്ലീം ഭിന്നിപ്പുണ്ടാക്കാനാണ് മമത ശ്രമിക്കുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. 

ഒക്ടോബർ ഒന്നിന് വൈകിട്ട് ആറുവരെ വിഗ്രഹ നിമജ്ജന ഘോഷയാത്രയോ നിരത്തിലുള്ള മറ്റ് ആഘോഷങ്ങളോ പാടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ട്, മൂന്ന് തിയതികളിൽ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടത്താമെന്നും മമത അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.