കൊച്ചി: മതംമാറി വിവാഹം കഴിച്ച കണ്ണൂർ സ്വദേശിനിയായ ശ്രുതിയെ വിട്ടുകിട്ടാൻ ഭർത്താവ് അനീസ് ഹമീദ് നൽകിയ ഹർജിയിൽ ഇന്നലെ ഹാജരായ ശ്രുതിയെ ഒരു മാസത്തേക്ക് എസ്എൻവി സദനം ഹോസ്റ്റലിലേക്കു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു.[www.malabarflash.com]
ചൊവ്വാഴ്ച ഹർജി പരിഗണിക്കവെ ആർക്കൊപ്പം പോകണമെന്ന കോടതിയുടെ ചോദ്യത്തിന് ആലോചിച്ചു തീരുമാനിക്കണമെന്നായിരുന്നു ശ്രുതിയുടെ മറുപടി. തുടർന്നു ഡിവിഷൻ ബെഞ്ച് ശ്രുതിയെ ഒരുമാസത്തേക്ക് എറണാകുളം എസ്എൻവി സദനം ഹോസ്റ്റലിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു.
മതംമാറിയ ശേഷം വീട്ടിലേക്കു തിരിച്ചുവന്ന ശ്രുതിയെ വിട്ടുകിട്ടാൻ അനീസ് മതമൗലിക സംഘടനയുമായി ചേർന്നു ഭീഷണി മുഴക്കുന്നെന്ന് ആരോപിച്ച് ശ്രുതിയുടെ മാതാപിതാക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്നു പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. എന്നാൽ ശ്രുതിയെ അന്യായമായി വീട്ടു തടങ്കലിലാക്കിയെന്ന് ആരോപിച്ച് അനീസ് ഹൈക്കോടതിയിൽ ഹേബിയസ് ഹർജി നൽകി. തുടർന്നാണു ശ്രുതിയെ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

No comments:
Post a Comment