കണ്ണൂർ: കഞ്ചാവ് കൈവശംവച്ചുവെന്ന കേസിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചനിലയിൽ. നടുവിൽ ടൗണിൽ നിന്ന് ആലക്കോട് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത ചക്കന്റകത്ത് മുത്തലിബ് (35) ആണു മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം 6.20 ഓടെ കസ്റ്റഡിയിലെടുത്ത ഇദ്ദേഹം വൈകുന്നേരം 7.25 ഓടെയാണു മരിച്ചത്. കസ്റ്റഡിയിലെടുത്ത മുത്തലിബിനെ ഒടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചശേഷം എക്സൈസ് സംഘം സ്ഥലംവിട്ടതായാണ് ആക്ഷേപം. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പരിശോധന നടത്തിയപ്പോഴാണ് ഇയാൾ മരിച്ചതായി കണ്ടെത്തിയത്.
സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്നു തളിപ്പറന്പ് സിഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ബുധനാഴ്ച ആർഡിഒ എത്തിയതിനുശേഷം മാത്രമേ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂവെന്നു നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതേ തുടർന്നു മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

യുവാവിന്റെ മരണം കസ്റ്റഡി മരണമാണെന്നും അന്വേഷണം നടത്തണമെന്നും ആരോപിച്ചു യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ കെ. ഹേമന്ദ് കുമാറും സംഘവുമാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ചോദ്യം ചെയ്യലിനിടയിൽ പ്രതിക്ക് അപസ്മാരം പിടിപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ് എക്സൈസ് സംഘം നൽകുന്ന വിശദീകരണം.
മൂസാൻ-ആമിന ദന്പതികളുടെ മകനാണ്. ഭാര്യ: സബീന. മക്കൾ: മുനീർ, മൂസാൻ, മുഫാസ്.
No comments:
Post a Comment