ബംഗളൂരു: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്കുള്ള പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ.[www.malabarflash.com]
മഅദനി യുടെ സുരക്ഷയ്ക്ക് കർണാടക പോലീസ് വൻതുക ആവശ്യപ്പെട്ടതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. വിമാന ടിക്കറ്റ് കൂടാതെ 14,80000 രൂപയാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കായി ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തുക താങ്ങാനാവില്ലെന്ന് മഅദനിയുടെ അഭിഭാഷകൻ അറിയിച്ചു.
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിക്ക് നേരത്തെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിയ ബാംഗളൂരുവിലെ പ്രത്യേക എൻഐഎ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നടപടി.
കേരളത്തിൽ 14 വരെ തങ്ങാനാണ് അനുമതി. മഅദനി കേരളത്തിലെത്തുമ്പോൾ കർണാടക പോലീസ് നൽകുന്ന സുരക്ഷാ സന്നാഹത്തിനുണ്ടാകുന്ന ചെലവ് മഅദനി തന്നെ വഹിക്കണമെന്നും ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment