Latest News

മുന്‍ ഫിംഗര്‍ പ്രിന്റ്‌ മേധാവി ഡോ.അടൂര്‍ സുരേന്ദ്രന്‍ നിര്യാതനായി

കാസര്‍കോട്: ജില്ലാ പോലീസ് വകുപ്പില്‍ ഫിംഗര്‍ പ്രിന്റ് മേധാവിയായിരുന്ന അടൂര്‍ പണിവിഴ ചാവരയ്യത്ത് ഗീതത്തില്‍ ഡോ.അടൂര്‍ സുരേന്ദ്രന്‍(59) നിര്യാതനായി. [www.malabarflash.com]

മലയാളം സാഹിത്യത്തില്‍ ഡോക്ടറേറ്റു നേടിയ ഇദ്ദേഹം മികച്ച എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായിരുന്നു. ആനന്ദപ്പള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. 

ഹൃദ് രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മരിച്ചത്. 

ഭാര്യ: ജെ.ഗീതപ്രഭ. മക്കള്‍: അഭിരാം ജി.സുരേന്ദ്രന്‍(വിപ്രോ ചെന്നൈ), അഭിഷേക് ജി.സുരേന്ദ്രന്‍(വിദ്യാര്‍ഥി ഗവ.പോളിടെക്‌നിക്ക് വെച്ചൂച്ചിറ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.