Latest News

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ട നിലയില്‍

തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി ബിപിൻ കൊല്ലപ്പെട്ട നിലയിൽ. രാവിലെ 7.15ന് തിരൂർ പുളിഞ്ചോട്ടിൽ റോഡരികിൽ വെട്ടേറ്റ നിലയിൽ ബിപിനെ കണ്ടെത്തുകയായിരുന്നു.[www.malabarflash.com]

നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ വഴിമധ്യേ ബിപിൻ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാവിലെ ബൈക്കിൽ വരികയായിരുന്ന ബിപിനെ അക്രമികൾ തടഞ്ഞുനിർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. റോഡരികൽ ബൈക്കും പഴ്​സും മൊബൈൽ ഫോണും ചിതറിക്കിടന്നിരുന്നു.

മതം മാറിയതിന്റെ പേരിൽ കൊടിഞ്ഞി പുല്ലാണി ഫൈസലി​നെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്​ ബിപിൻ.

​വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

കേസിലെ 14ാം പ്രതിയായ പന്താരങ്ങാടി തൃക്കുളം പളളിപ്പടി തയ്യില്‍ അപ്പുവിന്റെ മകന്‍ ലിജീഷിനു നേരെ മുമ്പ് വധശ്രമം നടന്നിരുന്നു. ആഗസ്റ്റ് മൂന്നിന് കൊടക്കാട് ആലിന്‍ചുവട് വെച്ച് ലിജീഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇന്നോവ കാര്‍ ഇടിപ്പിക്കുകയായിരുന്നു.

2016 നവംബര്‍ 19 നായിരുന്നു കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കാണുന്നത്.

ഗള്‍ഫിലേക്ക് പോകുന്നതിന് തലേദിവസമായിരുന്നു ഫൈസല്‍ കൊലപ്പെട്ടത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 16 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ഫൈസലിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളുമാണ് മതം മാറിയത്. ഫൈസലിന്റെ കൊലപാതകത്തിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.