ചെങ്ങന്നൂർ: ഉമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ കള്ളൻമാർ തട്ടിയെടുത്ത് ഒന്നര പവൻ മാലയും ഒരു പവന്റെ അരഞ്ഞാണവും കവർന്നു. തുടർന്നു വീട്ടിൽനിന്നു നൂറു മീറ്റർ അകലെ കിടക്കവിരിയിൽ പൊതിഞ്ഞ കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ചു.[www.malabarflash.com]
ആലപ്പുഴ ചെറിയനാട് പഞ്ചായത്തിലെ കൊല്ലകടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂളിനു സമീപം തടത്തിൽ പി.എൽ.അനീഷിന്റെയും അൻസീനയുടെയും മകൻ അമാൻ അഹമ്മദിനെയാണു തട്ടിയെടുത്തശേഷം ഉപേക്ഷിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണു സംഭവം.
അൻസീനയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെങ്കിലും ബഹളം വച്ചതോടെ ആഭരണം ഉപേക്ഷിച്ചുകടന്നു. വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണു കുഞ്ഞിനെ കണ്ടെത്തിയത്.
വീടിന്റെ മുകൾനിലയുടെ പണി നടക്കുന്നതിനാൽ ടെറസിലെ വാതിൽ തുറന്നു കിടന്നിരുന്നു. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്നു കരുതുന്നു. അടുക്കളയിൽനിന്നെടുത്ത മണ്ണെണ്ണ, പരിസരത്താകെ മോഷ്ടാക്കൾ ഒഴിച്ചിരുന്നു. അമാന്റെ പിതാവ് അനീഷ് സൗദിയിലാണ്.

No comments:
Post a Comment