Latest News

ഇന്റർനെറ്റ് ദുരുപയോഗം സർവ നാശത്തിനും കാരണം: ബായാർ തങ്ങൾ

ബായാർ: ഇന്ന് സമൂഹത്തിൽ വർധിച്ചു വരുന്ന സർവ അരുതായ്മകൾക്കും വിനാശത്തിന്നും മുഖ്യ കാരണം ഇന്റർനെറ്റിന്റെ ദുരുപയോഗമാണ് സമൂഹം ഇത് കരുതിയിരിക്കണമെന്ന് അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചി കോയ അൽബുഖാരി ബായാർ തങ്ങൾ പറഞ്ഞു.[www.malabarflash.com] 

ബ്ലൂ വെയിൽ എന്ന പേരിൽ ഇന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഇന്റർനെറ്റ് ഗെയിമും ഇത് പോലെയുള്ള എല്ലാ വിനോദങ്ങളും വിനാശത്തിന്റെ പട്ടികയിൽ ഒന്ന് മാത്രമാണെന്നും തങ്ങൾ ഓർമപ്പെടുത്തി. ബായാർ മുജമ്മഇൽ നടന്ന മാസാന്ത സ്വലാത് മജ്‌ലിസിന്ന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു. 

അഷ്‌റഫ് സഅദി മല്ലൂർ മുഖ്യ പ്രഭാഷണം നടത്തി ഷറഫുൽ ഉലമ അബ്ബാസ് മുസ്‌ലിയാർ , അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബായാർ അബ്ദുല്ല മുസ്‌ലിയാർ, റഫീഖ് സഅദി ദേലംപാടി, ഹംസ മിസ്ബാഹി, ഹകീം മദനി കാരോപാടി, ഉമർ സഖാഫി മുഹിമ്മാത്ത്, ഇസ്മായിൽ സഅദി പാറപ്പള്ളി, ബഷീർ സഖാഫി കൊല്യം,ഹമീദ് സഖാഫി മെർകള, അബ്ദുൽ അസീസ് സഖാഫി സൂര്യ, ഷാഫി സഅദി, റസാഖ് മദനി, യൂസഫ് സഖാഫി, ഉസ്മാൻ സഖാഫി, മുസ്തഫ മുസ്‌ലിയാർ, അബൂബക്കർ സഅദി ബഷീർ ഹിമമി.തുടങ്ങിയവർ സംബന്ധിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.