Latest News

ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം: ഒഞ്ചിയം സ്വദേശി അറസ്റ്റില്‍

രാ​ജ​പു​രം: കോ​ളി​ച്ചാ​ൽ എ​രി​ഞ്ഞി​ലം​കോ​ട് ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വ​ട​ക​ര മ​ട​പ്പ​ള്ളി ഒ​ഞ്ചി​യം സ്വ​ദേ​ശി​യെ രാ​ജ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ന​ന്ദ് രാ​മ​കൃ​ഷ്ണ​ൻ (28) നെ​യാ​ണ് സി​ഐ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

വ്യാ​ഴാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി​യ ഇ​യാ​ളെ പി​ന്നീ​ട് കാ​ഞ്ഞ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 14 ദി​വ​സ​ത്തേ​യ്ക്കു റി​മാ​ൻ​ഡ് ചെ​യ്തു.

ജൂ​ലൈ 10ന് ​രാ​വി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സു​നി​ൽ​കു​മാ​ർ (32), ഭാ​ര്യ ജ​യ​ല​ക്ഷ്മി (25) എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ വി​ദേ​ശ​ത്തേ​ക്കു ക​യ​റ്റി അ​യ​ക്കാ​നാ​യി ആ​ളു​ക​ളു​ടെ കൈയിൽ​നി​ന്നും പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യും ഇ​വ​രെ വി​ദേ​ശ​ത്തേ​ക്ക് വി​ടു​വാ​നോ പ​ണം തി​രി​ച്ചു ന​ൽ​കു​വാ​നോ ക​ഴി​യാ​ത്ത​തി​നാ​ലാ​ണു ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്നും കു​റി​ച്ചി​രു​ന്നു.

ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ച​തി​ച്ച​ത് കൊ​ണ്ടാ​ണ് പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത​ത് എ​ന്നും ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ന​ന്ദി​നെ പി​ടി​കൂ​ടി​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും വി​ശ്വാ​സ വ​ഞ്ച​ന​യ്ക്കും ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

>> രാജപുരം കോളിച്ചാലില്‍ ദമ്പതികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
>> ''പൊന്നു മോനെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല അതു കൊണ്ട് ഞങ്ങള്‍ മാത്രം പോകുന്നു മോനെ പൊന്നു പോലെ നോക്കണം ഒരു കുറ്റവും കുറവും വരുത്തരുത്. ''

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.