Latest News

മകന്റെ ആത്മഹത്യ: ബ്ലൂവെയ്ൽ സംശയവുമായി മാതാവ്‌

പാലക്കാട്: നാലു മാസം മുൻപ് യുവാവ് ആത്മഹത്യ ചെയ്തത് ബ്ലൂവെയ്ൽ ഗെയിം കളിച്ചാണെന്നു മാതാവ്. പിരായിരി പള്ളിക്കുളം കുളത്തിങ്കൽ വീട്ടിൽ അസ്മയുടെ മകൻ ആഷിക്കിനെ കഴിഞ്ഞ മാർച്ച് 31ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.[www.malabarflash.com] 

ഗവ. വിക്ടോറിയ കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്ന ആഷിക് സ്ഥിരമായി മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നു.

ബ്ലൂവെയ്ൽ ഗെയിമിലെ ചാലഞ്ചുകൾക്കു സമാനമായ രീതിയിൽ ഒറ്റയ്ക്കു കടൽ കാണാനായി പൊന്നാനിയിൽ പോകുകയും വീടിനു സമീപത്തെ കെട്ടിടത്തിനു മുകളിൽ നിന്നു രാത്രി താഴേക്കു ചാടാൻ ശ്രമിക്കുകയും ചെയ്തു. ഒരു തവണ അയൽവാസി കണ്ടു പിന്തിരിപ്പിച്ചെങ്കിലും രണ്ടാം തവണ നടുവിനു പരുക്കേറ്റ് ആശുപത്രിയിലായി. തൊട്ടടുത്ത പള്ളിയുടെ കബർസ്ഥാനിൽ രാത്രിയിൽ പലപ്പോഴും ആഷിക് പോകാറുണ്ടായിരുന്നു.

ഒരു തവണ കയ്യിലെ ഞരമ്പ് മുറിച്ചതായും അസ്മ വെളിപ്പെടുത്തി. പ്ലസ്ടു വിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച ആഷിക് കോളജിലെ കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും ഇയാൾക്കില്ലെന്നു സുഹൃത്തുക്കളും മാതാവും ഉറപ്പിച്ചു പറയുന്നു.

എന്നാൽ യുവാവ് ജീവനൊടുക്കിയതിനു പിന്നിലെ കാരണം ബ്ലൂവെയ്ൽ ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പാലക്കാട് ടൗൺ നോർത്ത് പൊലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.