തളിപ്പറമ്പ്: തിരുവനന്തപുരത്ത് പിടിയിലായ വാഹനമോഷ്ടാവ് കവര്‍ച്ച നടത്തി കൈമാറിയ കാര്‍ തളിപ്പറമ്പില്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി ധര്മശാലയില്വച്ച് ഇന്നോവ കാറിലെ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടർന്ന് തളിപ്പറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ഇതിനിടയില്‍ തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായ വാഹനമോഷ്ടാവ് കുമാരപുരം സ്വദേശി ഷാനിനെ ചോദ്യംചെയ്തപ്പോള്‍ മോഷ്ടിച്ച കാറുകളിലൊന്ന് തളിപ്പറമ്പ് ഭാഗത്ത് വിറ്റതായി സമ്മതിച്ചിരുന്നു.
ഇതിനിടയില്‍ തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായ വാഹനമോഷ്ടാവ് കുമാരപുരം സ്വദേശി ഷാനിനെ ചോദ്യംചെയ്തപ്പോള്‍ മോഷ്ടിച്ച കാറുകളിലൊന്ന് തളിപ്പറമ്പ് ഭാഗത്ത് വിറ്റതായി സമ്മതിച്ചിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് തളിപ്പറമ്പ് പോലീസുമായി ബന്ധപ്പെടുകയും തളിപ്പറമ്പ് സ്റ്റേഷനില്‍ കസ്റ്റഡിയിലുള്ള ഇന്നോവ കാര്‍ ഷാന്‍ വില്പന നടത്തിയ കാറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് എസ്ഐമാരായ ബിജുകുമാര്‍, സാബു എന്നിവര്‍ തളിപ്പറമ്പിലെത്തി കാര്‍ കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment