വിദ്യാനഗര്‍: ചേരൂരില്‍ യുവതിയെ പുഴയില്‍ വീണ് കാണാതായി. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22)യെയാണ് ചേരൂര്‍ പുഴയില്‍ കാണാതായത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിനു സമീപത്തെ പുഴയോട് ചേര്‍ന്ന് വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ പുഴയില്‍ വീണതായാണ് സംശയിക്കുന്നത്.
സംഭവമറിഞ്ഞ് കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്. പുഴയില്‍ നല്ല അടിയൊഴുക്കുള്ളതിനാല്‍ തിരച്ചിലിന് തടസം നേരിടുന്നുണ്ട്.
സംഭവമറിഞ്ഞ് കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്. പുഴയില്‍ നല്ല അടിയൊഴുക്കുള്ളതിനാല്‍ തിരച്ചിലിന് തടസം നേരിടുന്നുണ്ട്.
ശനിയാഴ്ചയാണ് റുമൈസയും ഭര്‍ത്താവും കുഞ്ഞും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment