Latest News

എസ് വൈ എസ് ദേശരക്ഷാ വലയം ബേക്കലില്‍

കാസര്‍കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക സുദിനത്തില്‍ ജില്ലാ എസ് വൈ എസ് ഒരുക്കുന്ന ദേശരക്ഷാ വലയം ആഗസ്റ്റ് 15ന് വൈകിട്ട് ബേക്കല്‍ ജംക്ഷനില്‍ നടക്കുമെന്ന് സ്വാഗ സംഘം ഭാരവാഹികള്‍ കാഞ്ഞങ്ങാട്ട് വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനംത്തില്‍ അറിയിച്ചു.[www.malabarflash.com] 

ജില്ലാ സോണ്‍, സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും 12 സോണുകളില്‍ നിന്ന് പ്രത്യേകം തെരെഞ്ഞെടുത്ത 700 അംഗ സ്വഫ്‌വ ടീമും വലയത്തില്‍ കണ്ണികളാകും. ജില്ലയിലെ 400 യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും നാം ഇന്ത്യക്കാര്‍ ഒരൊറ്റ ജനതയെന്ന സന്ദേശം കൂടുതല്‍ ദൃഢമാക്കുന്നതിനും പ്രതിജ്ഞയെടുക്കും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു വിധ്വംസക ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും എല്ലാ തീവ്ര, ഭീകര ചിന്തകള്‍ക്കെതിരെയും രാജ്യത്തെ മതേതര സമൂഹം ഒന്നിച്ചു മുന്നേറണമെന്നുമുള്ള സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് ദേശരക്ഷാ വലയം സൃഷ്ടിക്കുന്നത്. 

ജാതി മത വര്‍ഗ്ഗ വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളായിരിക്കണം നമ്മുടെ പ്രചോദനം. രാജ്യ താല്‍പര്യത്തിനപ്പുറം സങ്കുചിത, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മതേതര സമൂഹം ഒറ്റപ്പെടുത്തണം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമായ നാനാത്വത്തില്‍ ഏകത്വമെന്ന ഉന്നതമായ തത്വം ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യത്തെ അനുഭവിച്ച് ജീവിക്കാന്‍ ഓരോ പൗരനും അവസരം സൃഷ്ടിക്കുമെന്ന സന്ദേശം ഈ പരിപാടിയുടെ ഭാഗമായി എസ്.വൈ.എസ് സമൂഹത്തിന് നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ പതിനാലു ജില്ലകളിലും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഇതേ ദേശരക്ഷാ വലയം ഒരുക്കുന്നുണ്ട്..
ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് യൂണിറ്റുകളില്‍ നിന്ന് പ്രത്യേക വഹനങ്ങളില്‍ നിന്ന് വരുന്ന പ്രവര്‍ത്തകര്‍ പള്ളിക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഗമിച്ച് പ്രകടനമായി ബേക്കല്‍ ജംക്ഷനില്‍ എത്തും. ബേക്കല്‍ സ്റ്റേഡിയത്തിലാണ് വലയമൊരുക്കുന്നത്.
കണ്ണൂര്‍ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ നവാസ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ പ്രമേയ പ്രഭാഷണം നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിവാദ്യം ചെയ്യും. സയ്യിദ് കെ പി എസ് ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും.
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, സയ്യിദ് അഹ്മദ് ജലാല്‍ ബുഖാരി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സാദിഖ് ആവളം എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി, ബി എം അഹ്മദ് മൗലവി കുണിയ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.