Latest News

മൊബൈല്‍ ഫോണ്‍ ബുക്കിങ്; ജിയോ വെബ്‌സൈറ്റ് തകര്‍ന്നു

ന്യൂഡൽഹി: റിലയൻസ്​ ജിയോയുടെ പുതിയ മൊ​ൈബൽ ഫോൺ ബുക്ക്​ ചെയ്യാനുണ്ടായ തിരക്കിൽ ജിയോ വെബ്​സൈറ്റ്​ പ്രവർത്തനരഹിതമായി. വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചുമുതലാണ്​ ബുക്കിങ്​​ അനുവദിച്ചിരുന്നത്​. ആളുകളുടെ തിരക്ക്​ മൂലം ആർക്കും വെബ്​സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.[www.malabarflash.com]

500 രൂപ നൽകിയാണ്​ ഫോൺ ബുക്ക്​ ചെയ്യേണ്ടത്​. ബാക്കി തുകയായ 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. മൂന്നുവർഷം ഇൗ ഫോൺ ഉപയോഗിച്ചുകഴിഞ്ഞ്​ തിരിച്ചേൽപ്പിച്ചാൽ1500 രൂപ മടക്കിനൽകുമെന്നും കമ്പനി വാഗ്​ദാനം ചെയ്​തിരുന്നു. 

ഫലത്തിൽ സൗജന്യഫോൺ എന്നതാണ്​ കമ്പനിയുടെ ഒാഫർ. വെബ്​സൈറ്റ്​ തകർന്നതിനെതുടർന്ന്​ എത്രപേർ ഫോൺ ബുക്ക്​ ചെയ്​തു എന്ന്​ ഒൗദ്യോഗികമായി അറിയിക്കാൻ കമ്പനിക്ക്​ സാധിച്ചിട്ടില്ല. 

അതേസമയം, രാജ്യത്തെ റിലയൻസ്​ സ്​റ്റോറുകൾ വഴിയും ഫ്രാഞ്ചൈസികൾ വഴിയും ഫോൺ ബുക്കിങ്​​ നടന്നിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.