Latest News

എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച ഏണിയാടിയില്‍ തുടക്കമാകും

ബന്തടുക്ക: ഇരുപത്തിനാലാമത് എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് ആഗസ്റ്റ് 25 വെള്ളിയാഴ്ച ഏണിയാടിയില്‍ തുടക്കമാകും. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ മത്സരിച്ച് പ്രതിഭാത്വം തെളിയിച്ച 600 പ്രതിഭകളാണ് 114 ഇനങ്ങളില്‍ സബ്ജുനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, സീനിയര്‍, കാമ്പസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി മത്സരിക്കുന്നത്.[www.malabarflash.com]

വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഏണിയാടി മഖാം സിയാറത്തിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 4.30 ന് പതാക ഉയര്‍ത്തല്‍ കര്‍മ്മം സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ നിര്‍വ്വഹിക്കും. രാത്രി 8 മണിക്ക് പേരോട് മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അസ്ഹരി പ്രഭാഷണം നടത്തും.

26ന് വൈകീട്ട് 4 മണിക്ക് മത്സരപരിപാടികളുടെ ഉദ്ഘാടനം പ്രധാനവേദിയില്‍ നടക്കും. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അസീസ് സഖാഫി മച്ചമ്പാടി അദ്യക്ഷത വഹിക്കും. കെ.കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉബൈദുള്ള സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

വിവിധ തലങ്ങളില്‍ അര്‍ഹരായ യൂണിറ്റ്, സെക്ടര്‍, ഡിവിഷനുകള്‍ക്കുള്ള ഉപഹാരങ്ങള്‍ സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, നിര്‍വ്വഹിക്കും
സയ്യിദ് കെ.പി.എസ്.തങ്ങള്‍ ഹദ്ധാദ്, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അശ്‌റഫ് സഅദി ആരിക്കാടി, ജമാലുദ്ധീന്‍ സഖാഫി, പ്രസംഗിക്കും സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
ശേഷം എട്ട് വേദികള്‍ ഉണരും

ഞായറാഴ്ച വൈകീട്ട് 4 മണിയോടെ സാഹിത്യോത്സവ് സമാപിക്കും. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ താജുശ്ശരീഅ: എം അലിക്കുഞ്ഞി ഉസ്താദ് ശിറിയ ഉല്‍ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബദുല്‍ ജബ്ബാര്‍ സഖാഫി പത്തൂര്‍ അദ്ധ്യക്ഷത വഹിക്കും.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ട്രോഫി വിതരണം ചെയ്യും. എസ് എസ് എഫ് സംസ്ഥാന കാബിനറ്റ് സെക്രട്ടറി സി.എന്‍ ജാഫര്‍ അനുമോദന പ്രഭാഷണം നടത്തും. കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എം എ, എസ് ജെ എം, ജില്ലാ സോണ്‍ നേതാക്കള്‍ സംബന്ധിക്കും

വിവിധ ഉപസമിതികള്‍ രൂപപ്പെടുത്തി സാഹിത്യോത്സവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 301 അംഗ സ്വാഗതസംഘം കര്‍മ്മരംഗത്തുണ്ട്. സാഹിത്യോത്സവിന് എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യമാണ് സ്വാഗത സംഘത്തിന് കീഴില്‍ ഒരുക്കുന്നത്.

പത്രസമ്മേളനത്തില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബദുല്‍ കരീം സഅദി ഏണിയാടി, അസീസ് സഖാഫി, സാദിഖ് ആവളം, എന്‍.എ മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍, കെ.എം.കളത്തൂര്‍, എ.ബി ഷാഫി ഏണിയാടി, ബീത്തലം മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.