കാഞ്ഞങ്ങാട്/ കൽപ്പറ്റ: ചീമേനിയിലുള്ള തുറന്ന ജയിലിൽ തടവുകാർക്ക് തൊഴിൽ പരിശീലനം നൽകാൻ അച്ഛനും മകനും ക്ഷണം. മീനങ്ങാടി പൂവത്തിങ്കൽ എൽദോ, മകൻ ദിദുൽ എൽദോ എന്നിവരെയാണ് ജയിൽ അധികൃതർ ക്ഷണിച്ചത്. ഇതു സംബന്ധിച്ച് ജയിൽ വെൽഫെയർ ഓഫീസറുടെ കത്ത് എൽദോക്ക് ലഭിച്ചു.[www.malabarflash.com]
വാഴനാര് ഉപയോഗിച്ച് കരകൗശലവസ്തുക്കൾ നിർമിക്കുന്നതിലാണ് എൽദോ തടവുകാർക്ക് പരിശീലനം നൽകുക. ദിദുൽ പേപ്പർ റോളുകൾ ഉപയോഗിച്ചുള്ള ഫർണിച്ചർ നിർമാണത്തിലും പരിശീലനം നൽകും
. മീനങ്ങാടി കൊളഗപ്പാറയിലെ നാഷണൽ ബയോടെക് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ ചെയർമാനാണ് 39കാരനായ എൽദോ. വാഴനാര് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. മുട്ടിൽ ഡബ്ലുഎംഒ ഇംഗ്ലീഷ് അക്കാഡമിയിയിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ദിദുൽ.
പേപ്പർ റോളുകൾ കാലുകളാക്കി കട്ടിൽ, മേശ, ടീപോയ് തുടങ്ങിയവ നിർമിക്കുന്ന വിദ്യ അടുത്തകാലത്താണ് ദിദുൽ വികസിപ്പിച്ചത്. മാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് അറിഞ്ഞാണ് ജയിൽ അധികൃതർ ദിദുലിനെയും പരിശീലകനായി തെരഞ്ഞെടുത്തത്.
വാഴപ്പോളയിൽനിന്ന് വസ്ത്രം, സിമന്റ് പായ്ക്കറ്റ് കവർ, കരകൗശലവസ്തുക്കൾ എന്നിവയുടെ നിർമാണത്തിനു ഉതകുന്ന ഗുണനിലവാരമുള്ള നാര് വേർതിരിച്ചെടുക്കുന്ന യന്ത്രം എൽദോ മുന്പ് വികസിപ്പിച്ചിരുന്നു. ബാഗ്, തൊപ്പി, പഴ്സ്, മാറ്റ് തുടങ്ങിയവയാണ് വാഴനാരുകൊണ്ട് എൽദോ നിർമിക്കുന്ന കരകൗശല വസ്തുക്കൾ. കരകൗശലവസ്തു നിർമാണത്തിൽ രാജ്യവ്യാപകമായി 65,000 പേർക്ക് എൽദോ പരിശീലനം നൽകിയിട്ടുണ്ട്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയോടെ ഒൗപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച എൽദോ കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്രമേളയിൽ മൂന്ന് പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു.
വാഴനാരുകൊണ്ടുള്ള കരകൗശലവസ്തു നിർമാണത്തിൽ 20-ഉം പേപ്പേർ റോളുകൊണ്ടുള്ള ഫർണിച്ചർ നിർമാണത്തിൽ നാലും ദിവസത്തെ പരിശീലനം നൽകുന്നതിനാണ് തന്നെയും മകനെയും ജയിൽ അധികൃതർ ക്ഷണിച്ചിരിക്കു ന്നതെന്ന് എൽദോ പറഞ്ഞു. പരിശീലനം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി നടത്താനാണ് അച്ഛന്റെയും മകന്റെയും തീരുമാനം.

No comments:
Post a Comment