ഉദുമ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് നാലാം വാതുക്കല്‍, ഏവീസ് ഗ്രൂപ്പ് ഉദുമ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 2018 ജനുവരി 18 മുതല്‍ 21 വരെ ഉദുമ പള്ളത്ത് നടക്കും.[www.malabarflash.com]
കേരളത്തില്‍ ആദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനെ വന്‍ വിജയമാക്കാന്‍ ഉദുമയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. 70 പ്രോ കബഡി താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുക്കും.
എയര്‍ ഇന്ത്യ, എച്ച്.എ. എല്‍. ബാംഗ്ലൂര്‍, ഭാരത് പെട്രോളിയം, ഒ.എന്‍.ജി.സി, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, മഹേന്ദ്ര ആന്റ് മഹേന്ദ്ര, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, വിജയ ബാങ്ക് തുടങ്ങി 26 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഉദുമ വ്യാപാര ഭവനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ഉദുമ യൂണിറ്റ് പ്രസിഡണ്ട് എ.വി. ഹരിഹര സുധന്‍ സ്വാഗതം പറഞ്ഞു.
കേവീസ് ബാലകൃഷ്ണന്‍, കബഡി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.പ്രവീണ്‍ രാജ്, ടെക്‌നിക്കല്‍ കമ്മിറ്റി അംഗം കെ. സുരേഷ് ബാബു, നാസ്‌ക് ക്ലബ്ബ് രക്ഷാധികാരി എം.ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറര്‍ പി.കെ. ജയന്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികള്‍: മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി, എം.എല്‍.എമാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ഗൗരി, വാര്‍ഡ് മെമ്പര്‍മാര്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ (രക്ഷാധികാരികള്‍)
കെ.അഹമ്മദ് ഷെരീഫ് ( ചെയര്‍) ജോസ് തയ്യില്‍, പി.കെ ജയന്‍, യാസര്‍ നാലാം വാതുക്കല്‍, രത്‌നാകരന്‍ ഏവീസ് (വൈ.ചെയര്‍ ) കേവീ സ് ബാലകൃഷ്ണന്‍ (വര്‍ക്കിംഗ് ചെയര്‍) എ.വി ഹരിഹര സുധന്‍ (ജന. കണ്‍) യൂസഫ് റൊമാന്‍സ്, എം.ബി. അബ്ദുല്‍ കരീം നാലാം വാതുക്കല്‍, ഋഷി ചന്ദ്രന്‍ ഏവീസ്, അബ്ദുല്‍ ഷെരീഫ് നാലാം വാതുക്കല്‍ (ജോ. കണ്‍) അഷറഫ് മൊട്ടയില്‍ (ട്രഷ)
No comments:
Post a Comment