Latest News

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്‌സൈസ്; കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ജില്ലയില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി എക്‌സൈസ് സംഘം. രണ്ടുപേര്‍ പിടിയിലായി. കാസര്‍കോട് അസി. എക്‌സൈസ് കമ്മീഷണര്‍ സുള്‍ഫിക്കറിന്‍െ്‌റ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ ടീമും എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നാണ് ടൗണില്‍ നിന്ന് രണ്ടുപേരെ 300 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.[www.malabarflash.com]

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വ്യാപാരിയായ ബി.യു അബൂബക്കര്‍(56), ഇതര സംസ്ഥാന തൊഴിലാളി തക്ബൂര്‍ ബിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.
ഓണം ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ശക്തമായ പരിശോധനകളാണ് നടക്കുന്നത്. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ബി. ഹരീന്ദ്രന്‍ നായര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് ബാബു ടി., പ്രിവന്റീവ് ഓഫീസര്‍മാരായ ഷെയ്ക്ക് അബ്ദുള്‍ ബഷീര്‍, വി. സുരേഷ്, കാസര്‍ഗോഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ ടീമംഗങ്ങളായ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. കെ. വി. സുരേഷ്, പ്രതീഷ് കൈപ്രത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, എം. പി. സുധീന്ദ്രന്‍, മഞ്ജുനാഥന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. 

പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ 9496002874, 9400069715, 9400069716, 940069723, 9400069727 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.