Latest News

കാലിച്ചാനടുക്കം ഗവ.ഹൈസ്ക്കൂളില്‍ നാട്ടുമാവ് സാര്‍വ്വത്രിക യജ്ഞനത്തിന് തുടക്കമായി

കാലിച്ചാനടുക്കം: ബാല്യ സ്മരണകൾ കിനിഞ്ഞിറങ്ങുന്ന നാട്ടുമാവ് മലയാളി മനസ്സിന്‍റെ അടങ്ങാത്ത അഭിനിവേശമാണ്. നിറമുള്ള ഓർമകളുറങ്ങുന്ന ഓരോ മണ്ണിലുമുണ്ടാകും.[www.malabarflash.com]

മാമ്പഴത്തിനുള്ള കാത്തിരിപ്പിന്‍റെ സുഖത്തോടൊപ്പം ഊഞ്ഞാലാട്ടത്തിന്‍റെ ചാരുതയും നുകർന്ന് ഗൃഹാതുരനാകുന്ന ഓരോരുത്തർക്കും പറയാനുണ്ടാവും ഒരുപാട് കാര്യങ്ങൾ.

നാട്ടുമാവിനെ സാർവ്വത്രീകമാക്കുകയെന്ന ലക്ഷ്യത്തോടെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്താംപാറ ധർമ്മശാസ്താ ക്ഷേത്രവളപ്പിൽ അവരുടെ കൂടി സഹകരണത്തോടെ ആയിരത്തൊന്ന് നാട്ടു മാവിൻതൈകൾ നടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

നാട്ടുമാവിന്‍റെ ഗുണങ്ങളെക്കുറിച്ചും മാവിലെ വിവിധ ഇനങ്ങളായ പുളിയൻ മാവ്, ഒളമാവ്, ചക്കര മാവ്,കുറ്റ്യാട്ടൂർ മാവ്, ഗോമാവ് എന്നീ നാട്ടുമാവിന ങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുക്കുകയും അവയുടെ തൈകൾ നടുകയും ചെയ്തു. ഒരിക്കലും നഷ്ടമാകാത്ത ഗ്രാമ നന്മയിലേക്ക് ഓരോരുത്തരേയും കൈപിടിച്ച് കൊണ്ടു പോകുന്ന ഈ നൂതനസംരഭത്തിന്‍റെ ഉദ്ഘാടനം ക്ഷേത്രം മേൽശാന്തി പത്മനാഭൻ നമ്പൂതിരിമാവിൻതൈ നട്ട് നിർവ്വഹിച്ചു. 

ക്ഷേത്ര ഭാരവാഹികളായ സി.നാരായണൻ, പി.ബാലചന്ദ്രൻ, എം.ചന്ദ്രൻ, എ.വി.കുഞ്ഞികൃഷ്ണൻ, പി.ബാബു, സി.തമ്പാൻ, കെ.വി.കുഞ്ഞിരാമൻ, എ.വി.ശ്യാമള, രമ്യ ഗിരീഷ്, പി.ടി.എ ഭാരവാഹികളായ രാജേന്ദ്രൻ എന്നിവരും സജീവ സാന്നിധ്യവുമായെത്തി.

വിദ്യാർത്ഥികൾക്ക് അമ്പലക്കമ്മറ്റി അംഗങ്ങൾ ലഘുഭക്ഷണം കൂടി വിതരണം ചെയ്തു. പരിപാടിയിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,പി.ടി.എ പ്രസിഡൻറ് പി.വി.ശശിധരൻ, അധ്യാപകരായ എൻ.വി.രാജൻ, വി.കെ.ഭാസ്ക്കരൻ, സരോജിനി.പി, എം.ശശിലേഖ അനിത.സി, ഷീജ, മേരിക്കുട്ടി ജോസഫ്, ശ്രീജ, രവി.കെ, സീന എന്നിവരും പങ്കാളികളായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.