Latest News

പുത്തൻ അനുഭവങ്ങൾ പകർന്ന് കർഷക ദിനം

കാഞ്ഞങ്ങാട്: പുത്തൻ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകി കൊണ്ട് കർഷക ദിനം ശ്രദ്ധേയമായി. നാട്ടിപ്പാട്ട് അവതരണവും പഴയ കാർഷികോപകരണങ്ങൾ, ഗൃഹോപകരണങ്ങൾ നെയ്ത്ത് ഉപകരണങ്ങൾ എന്നിവയുടെ പ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ വിജ്ഞാനദായകമായി.[www.malabarflash.com]  

പടന്നക്കാട് ജി.എൽ.പി സ്ക്കൂളിലാണ് പഴയ നാണയങ്ങൾ, റേഡിയൊ ടാപ്പ് റിക്കോർഡർ, പഴയ നാണയങ്ങൾ, കറൻസികൾ തുടങ്ങി വിപുലമായ പ്രദർശനങ്ങൾ ഇവിടെ ഉണ്ടായിരുന്നു.

പി.ടി.എ പ്രസിഡണ്ട് അബ്ദുള്ള പടന്നക്കാട് പ്രദർശനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അബ്ദുൾ റസാക്ക് തായിലക്കണ്ടി ഹൊസ്ദുർഗ് എ.ഇ.ഒ കെ.പി.പുരുഷോത്തമൻ, ഹെഡ്മാസ്റ്റർ എൻ.കെ.ബാബുരാജ്, വി.വി ചന്ദ്രശേഖരൻ എന്നിവർ സംബന്ധിച്ചു. 

പ്രദർശത്തിനോടനുബന്ധിച്ച് പ്രശസ്ത നാട്ടിപാട്ട് കലാകാരികളായ കുറുന്തൂർ കെ.രുഗ്മിണി, ടി.വി വെള്ളച്ചി എന്നിവർ നാട്ടിപ്പാട്ട് അവതരിപ്പിച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ കുട്ടികളും പ്രദര്‍സനം കാണാനെത്തിയിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.