Latest News

വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കി കിഴങ്ങ് മഹോത്സവം

കാലിച്ചാനടുക്കം: ഗവ: ഹൈസ്കൂളിൽ വൈവിധ്യമാർന്ന രുചിക്കൂട്ടുകളൊരുക്കി അരങ്ങേറിയ കിഴങ്ങ് മഹോത്സവം ശ്രദ്ധേയമായി. കായും കനികളും മുഖ്യ ഭക്ഷണമായിരുന്ന പഴയകാലത്ത് മനുഷ്യന് ആരോഗ്യ സമ്പുഷ്ടമായ ജീവിതം പ്രദാനം ചെയ്ത വിവധ കിഴങ്ങുകളുടേയും കിഴങ്ങുല്‍പ്പന്നങ്ങളുടെയും പ്രദർശനമാണ് നടന്നത്.[www.malabarflash.com]

സ്കൂൾ സ്കൗട്ട് ആന്‍റ് ഗൈഡ്സ് അംഗങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് കിഴങ്ങ് വർഗ്ഗങ്ങളുടെ നൂറുകണക്കിന് വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടു വന്നത്. കപ്പ, കാച്ചിൽ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, കാരറ്റ്, കൂർക്ക, തുടങ്ങിയവയും കാട്ടു കിഴങ്ങുകളായ നാര, ചെറുകിഴങ്ങ് തുടങ്ങിയവും പ്രദർശനത്തിലും വിഭവങ്ങളിലും ചേക്കേറി.

ജ്യൂസ്, ഹൽവ, പായസം, ബജ്ജി, ചിപ്സ്, കട് ലറ്റ്, പുഴുക്ക്, അച്ചാർ തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളാണ് കുട്ടികളും രക്ഷിതാക്കളും അണിയിച്ചൊരുക്കിയിരുന്നത്. 51 വിഭവങ്ങൾ ഉണ്ടാക്കിക്കൊണ്ടു വന്ന ഒൻപതാം തരത്തിലെ അഭിൻ ശ്രദ്ധ നേടി.

അതിനു ശേഷം നടന്ന കർഷക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കർഷകശ്രീ അവാർഡ് ജേതാവ് ജി.സുബ്രഹ്മണ്യൻ നായർ നിർവ്വഹിച്ചു.കർഷകനായ നാരായണൻ, നൂറ് വയസ്സ് പിന്നിട്ട കർഷകൻ അഡൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ, എസ്.എം.സി.ചെയർമാൻ അഷ്റഫ് കൊട്ടോടി, പി.എം. മധു, പി.സരോജിനി, എ.എ.വനജ, വി.കെ.ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.