കാസര്‍കോട്: കാസര്‍കോട് ക്രിക്കറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കേരള രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീനെ അനുമോദിച്ചു. ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം കെ.എം. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
അസ്ഹറുദ്ദീന്‍ ഇനിയും വളരെ ഉയരത്തില്‍ എത്തട്ടെ എന്ന് കെ.എം. അബ്ദുല്‍റഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആശംസിച്ചു.
കാസര്‍കോട് ക്രിക്കറ്റ് ഫോറത്തിന്റെ ഉപഹാരം ഷെരീഫ് കോളിയാടും അല്‍മാസ് ഗ്രൂപ്പ് യു.എ.ഇയുടെ ക്യഷ് അവാര്‍ഡ് മുനീര്‍ പടുവടുക്ക അസ്ഹറുദ്ദീന് കൈമാറി. കാസര്‍കോടിന്റെ ഭാവി ക്രിക്കറ്റ് താരം ഫര്‍ഹാന്‍ ഫിറോസിനുള്ള ഉപഹാരം കെ.എം അബ്ദുല്‍ റഹ്മാന്‍ കൈമാറി.
ചടങ്ങില്‍ അഷ്‌റഫ് നാലത്തടുക്ക അധ്യക്ഷനായി. കാസര്‍കോട് ക്രിക്കറ്റ് ഫോറം പ്രസിഡന്റ് മുഹമ്മദ് അലി ഫത്താഹ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി.എ ഷാഫി, മുന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ കടവത്ത്, സ്‌കൈ ഗ്രൂപ്പ് അബുദാബി ചെയര്‍മാന്‍ ഷരീഫ് കോളിയാട്, അബ്ദുല്‍ റഹ്മാന്‍ എസ്.കെ. ഷഫീഖ് ബെന്‍സര്‍, മജീദ് ഫാഷന്‍ ക്ലബ്ബ്, ഉമേഷ് ലബോച്ചി, ഫിറോസ് കടവത്ത്, അഷറഫ് മൊഗ്രാല്‍ ജീന്‍സ്, മുനീര്‍ പടുവക്കം, അജീര്‍ തായലങ്ങാടി, അബ്ദുല്‍ ഖാദര്‍ പിസിസി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment