കാസര്‍കോട്: ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. തളങ്കര സ്വദേശി സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതി ചൂരി ബട്ടംപാറയിലെ കെ. മഹേഷ് (22), ബട്ടംപാറയിലെ അജയകുമാര്‍ (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.[www.malabarflash.com]
മധൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെ സംഘം അക്രമിച്ചത്. കുഡ്‌ലു വിവേഴ്‌സ് കോളനി ബസ് സ്റ്റോപ്പില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ മഹേഷും അജയകുമാറും ബസ് തടഞ്ഞശേഷം ഗ്ലാസ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ചെളിവെള്ളം തെറിപ്പിക്കുന്നോ എന്നാരോപിച്ച് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ തടഞ്ഞതിനാല്‍ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇതിനിടെ വിവരമറിഞ്ഞ് കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
ഇതോടെ അക്രമിസംഘം പോലീസിനുനേരെയും കത്തി വീശി. തുടര്‍ന്ന് പോലീസ് മല്‍പിടിത്തത്തിലൂടെ ഇരുവരെയും കീഴ്‌പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

No comments:
Post a Comment