മഞ്ചേരി: ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 20,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇരിങ്ങല്ലൂർ ഇല്ലിപ്പറമ്പിൽ അഞ്ചുകണ്ടൻ അഹമ്മദി(61)ന് ആണ് ശിക്ഷ.[www.malabarflash.com]
പീഡനത്തിന് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ പിഴയുമാണു ശിക്ഷ. ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടയ്ക്കാത്തപക്ഷം രണ്ടു വർഷം തടവ് വേറെയും അനുഭവിക്കണം.
പീഡിപ്പിക്കപ്പെട്ട കുട്ടികൾക്കുള്ള നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ ലഭിക്കാൻ സർക്കാരിനെ സമീപിക്കാവുന്നതാണ്. 2014 ഫെബ്രുവരി ഏഴിന് പറമ്പിലെ ജോലിക്കെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പ്രതിക്കെതിരെയുള്ള കുറ്റം.
Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment