Latest News

മാവുങ്കാല്‍ അക്രമം; ബിജെപി ജില്ലാ പ്രസിഡണ്ടടക്കം 400 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനത്തില്‍ മാവുങ്കാലിലും പരിസര പ്രദേശങ്ങളിലും നടന്ന ഒന്‍പത് അക്രമ സംഭവങ്ങളില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, സെക്രട്ടറി എ വേലായുധന്‍ ഉള്‍പ്പെടെ നാന്നൂറോളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]

മാവുങ്കാലില്‍ ദേശീയപാത ഉപരോധിച്ച് മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് ബി ജെ പി ജില്ലാപ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജില്ലാസെക്രട്ടറി എ വേലായുധന്‍, മണ്ഡലം പ്രസിഡണ്ട് മധു, സെക്രട്ടറിമാരായ മനുലാല്‍, പ്രേംരാജ്, ബി എം എസ് പ്രവര്‍ത്തകരായ സത്യനാഥ്, കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ബാബു, ഗംഗാധരന്‍, ശോഭ, കൈരളി, ഉത്തര, ഷീല തുടങ്ങി നൂറോളം പേര്‍ക്കെതിരെ കേസെടുത്തത്.

മാവുങ്കാലില്‍ ബി ജെ പി അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍മടിക്കൈ തിയ്യര്‍പാലത്തെ ശ്യാം ജിത്തിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ കനകരാജ്, വിവേകാനന്ദന്‍, ബിജു, ഹരിദാസ് എന്നിവര്‍ക്കതിരെയും വധശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരകിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ആദര്‍ശിന്റെ പരാതിയില്‍ ബിജെപി പ്രവര്‍കത്തകരായ അനൂപ്, ഷിബു, കനകരാജ്, നാരായണന്‍, വിവേക് തുടങ്ങി ഇരുപതോളം പേര്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

സി പി എം പ്രവര്‍ത്തകന്‍ പാലായിലെ മധുവിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകരായ വിവേകാനന്ദന്‍, ബിജു തുടങ്ങി മുപ്പതോളെ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കാഞ്ഞങ്ങാട് കൊവ്വല്‍സ്റ്റോറില്‍ സി പിഎം നിയന്ത്രണത്തിലുളള യുവശക്തി ക്ലബും, ഇ എം എസ് സ്മാരക മന്ദിരവും അക്രമിച്ചതിന് സെക്രട്ടറി പി ശുശാന്തിന്റെ പരാതിയില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്ന രണ്ട്‌പേര്‍ക്കെതിരെയും കേസെടുത്തു.

നെല്ലിത്തറയില്‍, ഡി വൈഎഫിഐ പ്രവര്‍ത്തകന്‍ നാഗേന്ദ്രനെ അകമിക്കുകയും, തലയില്‍ കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ബി ജെ പി പ്രവര്‍ത്തകരായ വിവേകാനന്ദന്‍, രാജന്‍, രാജീവന്‍ തുടങ്ങി നാലുപേര്‍ക്കെതിരെയും, സി പി എം മടിക്കൈ ലോക്കല്‍ കമ്മിറ്റിയംഗവും, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ എം കുഞ്ഞമ്പുവിനെ അക്രമിക്കുകയും കല്ലുകൊണ്ട് ദേഹത്തിനും കാലിനും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് അനൂപ്, നാരായണന്‍, ചന്ദ്രന്‍, ഷിബു കുണ്ടറ, വിവേകാനന്ദന്‍, കനകരാജന്‍, രാജീവന്‍ തുടങ്ങി ഒന്‍പത് പേര്‍ക്കെതിരെയും കേസെടുത്തു.

കോട്ടപ്പാറയില്‍ സംസ്ഥാന പാത ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിന് ബി ജെ പി നേതാവും നരഗസഭ കൗണ്‍സിലറുമായ എം ബല്‍രാജ്, സത്യനാഥ്, വേലയുധന്‍, ഭാസ്‌കരന്‍, അശോകന്‍, തുടങ്ങി കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയും അമ്പത്തറ പോലീസ് കേസെടുത്തു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.