Latest News

ഫര്‍സീനയുടെ ഡോക്ടര്‍ മോഹത്തിന് കരിനിഴല്‍

കാഞ്ഞങ്ങാട്: ഫര്‍സീനയുടെ ഡോക്ടര്‍ മോഹത്തിന് കരിനിഴല്‍ വീഴുന്നു. അജാനൂര്‍ ഇക്ബാല്‍ ഹൈസ്‌കുളിനടുത്ത് വാടക വീട്ടീല്‍ കഴിയുന്ന ഫര്‍സീനയുടെ ജീവിതാഭിലാഷമാണ് ഒരു ഡോക്ടര്‍ ആകുക എന്നത്. ഇതിന് എം ബി ബി എസ് ബിരുദം അവള്‍ക്ക് കൈയ്യെത്തും ദൂരത്താണെങ്കിലും വിദ്യഭ്യാസ ചിലവ് അവളുടെ മോഹങ്ങള്‍ക്ക് തടസ്സമാകുന്നു.[www.malabarflash.com] 

കൂലിപ്പണിക്കാരായ റഹീം-ഖദീജ ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത കുട്ടിയാണ് ഫര്‍സീന. ചെറുപ്പം തൊട്ടേ പഠിക്കാന്‍ മിടുക്കിയായ ഫര്‍സീന പ്രാഥമിക വിദ്യാഭ്യാസം മുതല്‍ പ്ലസ്ടു വരെ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലാണ് പഠിച്ചത്.
ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു വിജയിച്ച ശേഷം കോഴിക്കോട്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടുകയും ചെയ്തു. തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫര്‍സീനയ്ക്ക് എംബിബിഎസിന് പ്രവേശനവും ലഭിച്ചു. പക്ഷേ പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ 23 ലക്ഷം രൂപ വേണ്ടി വരും. 

കൂലി പണിക്കാരനായ പിതാവിന്റെയും കല്യാണ വീടുകളില്‍ ജോലിക്ക് പോകുന്ന ഉമ്മയുടെയും തുച്ഛമായ വരുമാനം കൊണ്ട് ഈ തുക സ്വരൂപിക്കുക എന്നത് വെറും മോഹം മാത്രമാണ്. 

ഒന്നാം വര്‍ഷ ഫീസായ അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും ഒരു ലക്ഷം രൂപ പേര് വെളിപ്പെടുത്താത്ത ഒരു മനുഷ്യ സ്‌നേഹിയും നല്‍കി.തങ്ങളുടെ തുച്ഛമായ വരുമാനത്തില്‍ മിച്ചം വെച്ച തുകയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ അടച്ച് തീര്‍ത്തു.
ഇനി ഉപരി പഠനം നടത്തേണ്ടത് ഫിലിപ്പെയിന്‍സിലാണ്. ഇതിന് അടിയന്തിരമായും ഏഴുലക്ഷം രൂപ അടച്ചേ തീരു. ഇല്ലായെങ്കില്‍ കരിഞ്ഞ് വീഴുന്നത് ഫര്‍സീനയുടെ ജീവിത അഭിലാഷമാണ്. 

ഒടുവില്‍ ഫര്‍സീനയുടെ മോഹ സാക്ഷാത്കാരത്തിനായി സഹായിക്കാന്‍ അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പി ടി എ കമ്മിറ്റി രംഗത്ത് വന്നു. പ്രിന്‍സിപ്പാള്‍ ഉഷാ കുമാരിയും, പി ടി എ പ്രസിഡന്റ് അഹമ്മദ് കിര്‍മാണിയും, മദര്‍ പി ടിഎ പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ ഇ കുഞ്ഞാമിനയുടെയും നേതൃത്വത്തില്‍ ഫര്‍സീന സഹായ നിധി രൂപികരിച്ച് രംഗത്ത് വരികയും ചെയ്തു. 

ഉദാരമതികളും സന്നദ്ധ സംഘടനകളുമൊക്കെ കൈയയച്ച് സഹായിച്ചതിലൂടെ ഇത്രയും നാള്‍ പഠനം തുടര്‍ന്നു പോയി. പഠനം പൂര്‍ത്തീകരിക്കണമെങ്കില്‍ ഇനിയും അഞ്ച് ലക്ഷം രൂപ കൂടി വേണ്ടി വരും.
എന്നാല്‍ പലരും സഹായിച്ച 1,84,150 രൂപ മാത്രമാണ് ഫര്‍സീനയുടെ അകൗണ്ടില്‍ ഉള്ളത്. തുടര്‍ പഠനം നടത്താന്‍ ഇനിയും ഉദാരമതികളുടെ സഹായം കിട്ടിയേ തീരു. നന്നായി പഠിച്ച് നല്ലൊരു ഡോക്ടറായി മാറണമെന്നാണ് ഫര്‍സീനയുടെ ആഗ്രഹം.

മറ്റെല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞ സാഹചര്യത്തില്‍ ഫര്‍സീനയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സുമനുസുകള്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ നിര്‍ദ്ധന കുടുംബം. 
അക്കൗണ്ട് നമ്പര്‍: 20358787502 ഐഎഫ്എസ്‌സി കോഡ്: എസ്ബിഐ എന്‍0001439 ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ബ്രാഞ്ച്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.