കാഞ്ഞങ്ങാട് : വ്യത്യസ്ത സംഭവങ്ങളില്‍ ഒളിച്ചോടിയ കമിതാക്കള്‍ വിവാഹിതരായ ശേഷം പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. നീലേശ്വരത്തും വാഴുന്നോറടിയിലും ഒളിച്ചോടിയ കമിതാക്കളാണ് വിവാഹിതരായി തിരിച്ചെത്തിയത്. പാലക്കുന്ന ് ആറാട്ടു കടവിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി ശരണ്യയും അയല്‍വാസി സജിത്തുമാണ് കഴിഞ്ഞ ദിവസം ഒളിച്ചോടി വിവാഹിതരായത്.[www.malabarflash.com]
മാതൃസഹോദരന്റെ വാഴുന്നോറടിയിലെ വീട്ടില്‍ നിന്നുമാണ് ശരണ്യ കാമുകന്‍ സജിത്തിന്റെ കൂടെ ഒളിച്ചോടിയത്. ശരണ്യയുടെ ബന്ധുക്കള്‍ ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കമിതാക്കള്‍ വ്യാഴാഴ്ച വിവാഹിതരായി സ്റ്റേഷനില്‍ എത്തിയത്.
തൃക്കരിപ്പൂര്‍ കാളീശ്വരം ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരയാതെന്ന് ഇവര്‍ പോലീസിനെ അറിയിച്ചു.സംഭവമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇവരുടെ കൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലില്‍ നിന്നും ലാവണ്യ (18)യാണ് കഴിഞ്ഞ ദിവസം കാമുകന്‍ പള്ളിക്കര കറുത്ത ഗേറ്റിലെ നിഥിന്‍ ശശിയുടെ കൂടെ ഒളിച്ചോടിയത്. മകളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇരുവരും വെളളിയാഴ്ച രാവിലെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
തങ്ങള്‍ ഇഷ്ടത്തിലാണെന്നും ഓഗസ്റ്റ് 10ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ അറസ്റ്റ് രേഖപ്പെട്ടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും.
No comments:
Post a Comment