Latest News

മൊഞ്ചുളള പാട്ട്; മാപ്പിളപ്പാട്ട് റിയാലിററി ഷോ ശ്രദ്ദേയമായി

കാസര്‍കോട്: നല്ലപ്പാട്ട് വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന മൊഞ്ചുളള പാട്ട് മാപ്പിളപ്പാട്ട് റിയാലിററി ഷോയില്‍ ശുഹൈബ് സന്തോഷ്‌നഗര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.[www.malabarflash.com]

 ഹനീഫ് ഉളയത്തടുക്ക രണ്ടാം സ്ഥാനവും, ഫൈസല്‍ പാച്ചു മൂന്നാം സ്ഥാനവും നേടി. 

ബെസ്റ്റ് മാപ്പിള ആല്‍ബം2017 അവാര്‍ഡ് അലി മാങ്ങാടിനും, വൈറല്‍ സോങ്ങ് 2017 അവാര്‍ഡ് ആദി, സഫ്തര്‍, ഫര്‍സി, ഫിറോസ് കാസര്‍കോട് എന്നിവര്‍ക്കും സമ്മാനിച്ചു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ അസീസ് പുലിക്കുന്ന്, ഇസ്മായീല്‍ തളങ്കര, ജമാല്‍ പാഷ, യൂസഫ് മാസ്റ്റര്‍ എന്നിവരടങ്ങിയ ജഡ്ജ്‌മെന്റ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

അകാലത്തില്‍ പൊലിഞ്ഞ മാപ്പിളകവി അഷ്‌റഫ് കുന്നത്തിന്റെ ഓര്‍മ്മയ്ക്കായ് സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രൂപ്പ് അഡ്മിന്‍ അലി മാങ്ങാട് അധ്യക്ഷത വഹിച്ചു. ഷാഫി മുണ്ടക്കൈ, നാസര്‍ ബായാര്‍, നസീര്‍ മുഗുറോഡ്, ആയിഷ ഇസ്മായീല്‍, മുസമ്മില്‍, നിഹില മോള്‍, ഇബ്രാഹിം മൊഗ്രാല്‍ സംബന്ധിച്ചു. ഹസ്സന്‍ കുറുവ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.