Latest News

വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള പുതിയ കിസ്‌വ കൈമാറി

മക്ക: ഹജ്ജിനു മുന്നോടിയായി നടക്കുന്ന വിശുദ്ധ കഅബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ,സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്ക് കൈമാറി.[www.malabarflash.com]

ഹറം പ്രസിഡന്‍സി മേധാവിയും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ഖുസൈം, കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സ് ഡയരക്ടര്‍ ഡോ. മുഹമ്മദ് ബാജോദ എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വര്‍ഷത്തില്‍ ഒരുതവണയാണ് കിസ്‌വ മാറ്റുന്നത് , ഹറം കാര്യാലയ ഉദ്യോഗസ്ഥരുടെയും കിസ്‌വ ഫാക്ടറി അധികൃതരുടെയും മേല്‍നോട്ടത്തില്‍,ദുല്‍ഹജ്ജ് ഒമ്പതിന്റെ ‘അറഫാ ദിനത്തിലാണ് ‘പുതിയ കിസ്‌വ അണിയിക്കുന്നത്.

മക്കയിലെ ഉമ്മുല്‍ജൂദിലെ ഫാക്ടറിയില്‍ ഒരുവര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് കിസ്‌വ രൂപപ്പെടുത്തുന്നത്.

മേല്‍ത്തരം പട്ടിലാണ്കിസ്‌വ നിര്‍മ്മിക്കുന്നത് 14 മീറ്ററാണ് കിസ്‌വയുടെ ഉയരം. സ്വര്‍ണലിപിയില്‍ ആകര്‍ഷകമായ രൂപകല്‍പനകളോടും ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തുമാണ് ഇവ നെയ്‌തെടുക്കുന്നത്. 47 മീറ്റര്‍ നീളത്തിലും 95 സെന്റി മീറ്റര്‍ വീതിയിലും16 കഷ്ണങ്ങളായാണ് ഇവ നിര്‍മ്മിക്കുന്നത്. കഅബയുടെ വാതില്‍ വിരിക്ക് ആറര മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമാണുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.