കണ്ണൂര്‍: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗവും ഫാറൂഖ് കോളജ് മുന്‍ അധ്യാപകനുമായിരുന്ന പ്രൊഫ. അഹമ്മദ് സഈദ് അന്തരിച്ചു.[www.malabarflash.com]
സഅദിയ്യ സയന്‍സ് കോളേജ് പ്രിന്‍സിപ്പാളായും സേവനം അനുഷ്ടിച്ചിരുന്നു.
കാഞ്ഞങ്ങാട് സംയുക്ത ഖാസിയായിരുന്ന പരേതനായ പി.എ അബ്ദുല്ല മുസ്‌ല്യാരുടെ മകനാണ് സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാരുടെ മകളുടെ ഭര്‍ത്താവാണ്.
പി.എ അഹ്മദ് സഈദിന്റെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സെക്രട്ടറിമാരായ മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ സഅദി, സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയന്‍സ് കോളേജ് ചെയര്‍മാന്‍ എന്‍.എ മുഹമ്മദ്, സെക്രട്ടറി എന്‍.എ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
കാഞ്ഞങ്ങാട് സംയുക്ത ഖാസിയായിരുന്ന പരേതനായ പി.എ അബ്ദുല്ല മുസ്‌ല്യാരുടെ മകനാണ് സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാരുടെ മകളുടെ ഭര്‍ത്താവാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment