Latest News

സന ഫാത്തിമയെ കണ്ടെത്താനായി യുവജന സംഘടനകള്‍ ഒന്നിക്കുന്നു

കാഞ്ഞങ്ങാട്: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ മൂന്നരവയസുള്ള സന ഫാത്തിമയെ കണ്ടെത്താനായി തിങ്കളാഴ്ചയും തിരച്ചില്‍ തുടരുന്നു.[www.malabarflash.com]

വീടിന് സമീപത്തെ കൈത്തോട്ടില്‍ വീണ സന ശക്തമായ മഴവെള്ളത്തില്‍ ഒലിച്ച് പുഴയിലെത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ പുഴയിലാണ് തിങ്കളാഴ്ചയും തിരച്ചില്‍ തുടരുന്നത്. 

ചൊവ്വാഴ്ച സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ യുവജന സംഘടനകളുടേയും സഹായത്തോടെ പാണത്തൂര്‍ മുതല്‍ ചന്ദ്രഗിരി വരെയുള്ള പുഴയുടെ തീരങ്ങളില്‍ ഒരേസമയം അന്വേഷണം നടത്താന്‍ ആലോചിച്ചുവരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അതിനാല്‍ അത്തരത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. നാടോടികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. എന്നാല്‍ ഇതിനുള്ള ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല.
പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ഒരുവട്ടംകൂടി അന്വേഷണത്തില്‍ പങ്കാളിയാവണമെന്നാണ് സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
കുട്ടിയെ കാണാതായതുമുതല്‍ ദുഖത്തിലായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ കഴിയുകയാണ് നാട്ടുകാര്‍.
തീരദേശ പോലീസ് ബോട്ടുകളില്‍ ഞായറാഴ്ചയും തിരച്ചില്‍ നടത്തി. 

വ്യാഴാഴ്ച വൈകിട്ടാണ് അംഗന്‍വാടിയില്‍ നിന്നും എത്തിയ സനയെ വീട്ടുമുറ്റത്ത് നിന്നും കാണാതായത്. മുറ്റത്തെ ചെറിയ തോട് പൈപ്പ് ലൈനുകള്‍ വഴിയുമായി പുഴയുമായാണ് ബന്ധിച്ചിട്ടുള്ളത്. മീനിനെ നോക്കി നില്‍ക്കെ കുട്ടി കാല്‍ തെന്നി വീണതാകാമെന്നാണ് പോലീസിന്റെ സംശയം. കുടയും ചെരിപ്പും തോടിന്റെ കരയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.