Latest News

എസ് കെ എസ് എസ് എഫ് മത സ്വാതന്ത്ര്യ സംരക്ഷണ റാലി വെളളിയാഴ്ച

കാസര്‍കോട്: സംഘ് പരിവാര്‍ ഭീകരതയുടെ മറവില്‍ മതസ്വാതന്ത്ര്യം നിഷേധിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെള്ളി ഴ്ച ആഗസ്റ്റ് 25 ന് കാസര്‍കോട് ടൗണില്‍ മതസ്വാതന്ത്രസംരക്ഷണ റാലി നടത്താന്‍ സമസ്ത ജില്ല ഓഫിസില്‍ ചേര്‍ന്ന എസ് കെ എസ് എസ് എഫ് അടിയന്തിര ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.[www.malabarflash.com]

സംസ്ഥാനത്ത് പോലീസിന്റെ സഹായത്തോടെ ബോധപൂര്‍വ്വം പ്രശ്‌ന ങ്ങള്‍ സൃഷ്ടിക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. റാലിവൈകിട്ട് 3.30ന് തായലങ്ങാടിയില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.

ഇതു സംബന്ധിച്ച യോഗത്തില്‍ ജില്ല പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു., സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ബശീര്‍ ദാരിമി തളങ്കര എംഎ ഖലീല്‍ സലാം ഫൈസി പേരാല്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍ യൂനുസ് ഫൈസി കാക്കടവ്, ശരീഫ് നിസാമി മുഗു മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള ഇബ്രാഹിം മവ്വല്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.