കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന പുത്സകോത്സവം പ്രശസ്ത സാഹിത്യകാരന്‍ ഷിഹാബുദിന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. സംഘടാക സമിതി ചെയര്‍മാന്‍ കെ.രാജമോഹനന്‍ അദ്ധ്യക്ഷതവഹിച്ചു.[www.malabarflash.com]
ഇരുന്നൂറില്‍പരം എഴുത്തുകാരുടെ ആയിരത്തോളം പുസ്തകങ്ങളാണ് അടുത്ത മാസം പത്താം തീയ്യതിവരെ നടക്കുന്ന പുസ്തകോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. ചിന്ത, മാതൃഭൂമി ഡിസിബുക്സ് തുടങ്ങി പതിന്നൊന്നോളം പ്രസാദകരുടെ പുസ്തകങ്ങള്‍ ആണ് സ്റ്റാളില്‍ ഉള്ളത്.
വായനക്കാര്‍ക്ക് പരമാവധി പുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരം ഉണ്ടാക്കുക എന്നുള്ളതാണ് വില്‍പ്പനയ്ക്കുപരിയായി പുസ്തകോത്സവം ലക്ഷ്യമിടുന്നത്.
പുസ്തകോത്സവത്തിന്‍റെ ഭാഗമായി ഹൃസ്വചലത്ചിത്ര പ്രദര്‍ശനം, ചിത്രപ്രദര്‍ശനം, ക്വിസ്മത്സരം സാഹിത്യ തുടങ്ങി വിവിധ മത്സരങ്ങളും പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.
ശിവജി വെള്ളിക്കോത്ത് എല്‍.സുലൈഖ, പി.നാരായണന്‍, പി.കെ.നിശാന്ത്, നഗരസഭയിലെ വിവിധ ജനപ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment