Latest News

വര്‍ഗീയ ധ്രുവീകരണത്തിനെതിരെ സൗഹൃദത്തിന്റെ 'ചക്കരപ്പന്തല്‍' നിര്‍മ്മിച്ച് എസ്.എസ്.എഫ്

കുമ്പള: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണത്തിനെതിരെ എസ്.എസ്.എഫ് സംഘടിപ്പിച്ച 'ചക്കരപ്പന്തല്‍' ആവേശമായി.[www.malabarflash.com]

ഒക്ടോബര്‍ 2ന് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'വരൂ നമുക്കൊരുമിച്ച് പാടാം' എന്ന പരിപാടിയുടെ ഭാഗമായാണ് യൂണിറ്റുകളില്‍ ചക്കരപ്പന്തല്‍ നടത്തി വരുന്നത്. കാസര്‍കോട്‌ ഡിവിഷന്‍തല ഉദ്ഘാടനം കുമ്പള സെക്ടറിലെ മുളിയടുക്ക യൂണിറ്റില്‍ നടന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യം നമ്മുടെ നാടിന്റെ സൗഹൃദ പാരമ്പര്യത്തിന് വെല്ലുവിളിയാണെന്നും, പഴയകാല സൗഹൃദങ്ങളെ അനുസ്മരിപ്പിക്കും വിധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൗഹൃദങ്ങള്‍ രൂപപ്പെട്ട് വരണമെന്നും പരിപാടി ഉണര്‍ത്തി.

പഴയകാല ഓര്‍മ്മകള്‍ വീണ്ടെടുക്കുന്ന രീതിയില്‍ പന്തല്‍ നിര്‍മ്മിച്ച് സൗഹൃദത്തിന്റെ ഊട്ടിയുറപ്പിക്കലുകള്‍ക്ക് പ്രമുഖര്‍ എഴുതിയ കവിതകളും, ചെറുകഥകളും, മഹത് വചനങ്ങളും വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.

ഡിവിഷന്‍ പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരീം ദര്‍ബാര്‍ക്കട്ട, സതീഷ് മുളിയടുക്കം പ്രസംഗിച്ചു. മനോജ്, പ്രകാശ്, സന്തോഷ്, രാജേഷ്, കിരണ്‍, ജഗദീഷ്, ഹുസൈന്‍.പി, അബ്ബാസ് എം, യൂസഫ്, അലി, അബ്ദുല്ല, അജ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷഫീഖ് റഹ്മാന്‍ സ്വാഗതവും ഹാഫിള് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.