ഉപ്പള: ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേശ്വരം മൊറത്തണയിലെ റഫീഖിന്റെ മകനും മഞ്ചേശ്വരം ഗാന്ധിനഗറിലെ മദ്രസാ വിദ്യാര്‍ത്ഥിയുമായ യാസിന്‍ മര്‍സൂഖ് (13)ആണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച ഉപ്പളയിലാണ് അപകടമുണ്ടായത്. യാസിന്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇന്നോവ കാറിടിക്കുകയായിരുന്നു.
ഓടിക്കൂടിയവരാണ് യാസിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടി മരണപ്പെട്ടത്. ബായാര്‍ സ്വലാത്തില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോവുകയായിരുന്നു യാസിന്‍. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് ആശുപത്രിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി

No comments:
Post a Comment