Latest News

സോളാര്‍ വേള്‍ഡിന്റെ 49 ശതമാനം ഓഹരി ഖത്തര്‍ സോളാര്‍ ടെക്‌നോളജീസ് സ്വന്തമാക്കി

ദോഹ: ജര്‍മനിയിലെ തന്നെ ഏറ്റവും വലിയ സൗരോര്‍ജ ഉത്പാദകരായ സോളാര്‍ വേള്‍ഡിന്റെ 49 ശതമാനം ഓഹരി ഖത്തര്‍ സോളാര്‍ ടെക്‌നോളജീസ് സ്വന്തമാക്കി.[www.malabarflash.com]

ജര്‍മന്‍ സമ്പദ് വ്യവസ്ഥയിലെ വ്യത്യസ്ത മേഖലകളില്‍ ഖത്തര്‍ നിക്ഷേപം തുടരും. ജര്‍മനിയിലെ ഖത്തര്‍ സ്ഥാനപതി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഖത്തറിന്റെ നയപരമായ പങ്കാളിയാണ് ജര്‍മനിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വളരെയധികം താത്പര്യമുള്ള മേഖലയാണ് സൗരോര്‍ജ ഉത്പാദനമേഖലയെന്നും, ദേശീയ ദര്‍ശനരേഖ 2030ന്റെ ഭാഗമായാണ് നിക്ഷേപമെന്നും ഖത്തര്‍ സോളാര്‍ ടെക്‌നോളജീസ് സി.ഇ.ഒ. ഡോ. ഖാലിദ് അല്‍ ഹജിരി പറഞ്ഞു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.