Latest News

ബേക്കലിലെ യുവതി കീഴൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ഉദുമ: ബേക്കലിലെ യുവതിയെ കീഴൂര്‍ ഒറവങ്കര കടവത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ സ്വദേശിനി നിരോഷ ബാലകൃഷ്ണ(30)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടുടമയുമായി യുവതി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. യുവതിയുടെ ശല്യം സഹിക്കവയ്യാതെ ഇയാളും കുടുംബവും വീടുപൂട്ടി താമസം മാറിയിരുന്നു.

ഇതിനുമുമ്പും ഈ യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.