ഉദുമ: സനാബിൽ അക്കാദമിയുടെ സഹകരണത്തോടെ ഫ്രണ്ട്‌സ് തെക്കേക്കരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല നീന്തൽ മത്സരം കായിക പ്രേമികൾക്കിടയിൽ ആവേശം നിറച്ചു.[www.malabarflash.com]
ഞായറാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ ഉദുമ തെക്കേക്കരയിലെ ഉദയമംഗലം ക്ഷേത്രകുളത്തിലാണ് (ചെണ്ഡ കുളം) മത്സരം അരങ്ങേറിയത്.
ദേശീയ, സംസ്ഥാന തലത്തിൽ മെഡലുകൾ കരസ്തമാക്കിയ പ്രശസ്ത നീന്തൽ താരങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്.നിധിൻ തീർത്തങ്കര, മൻസൂർ ചേരൂർ, അൻസാരി ചേരൂർ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്കുളള ട്രോഫിയും ക്യാഷ് അവാർഡും സനാബിൽ അക്കാദമി ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് സമ്മാനിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ നീന്തൽ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബുകളും, സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പ്രസ്താവിച്ചു
No comments:
Post a Comment