Latest News

പ്രവാസികൾക്ക് ഇനി ഗൾഫിലിരുന്ന് നാട്ടിലെ ബില്ലുകൾ അടക്കാം

ദുബൈ: ഇനി ഇവിടെയിരുന്നു തന്നെ നാട്ടിലെ വിവിധ ബില്ലുകൾ അടക്കാം. അൽഫർദാൻ എക്‌സ്‌ചേഞ്ചും പേകൈയും ചേർന്നാണ് ഇതിനു തുടക്കമിട്ടിരിക്കുന്നത്.[www.malabarflash.com]

ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ ഈ സേവനം നടപ്പിലാക്കുന്നത് സംബന്ധിച്ച ധാരണയിൽ ഇരു സ്ഥാപനങ്ങളും അൽ ഫർദാൻ എക്‌സ്‌ചേഞ്ചു ആസ്ഥാനത്തു നടന്ന ചടങ്ങിൽ വെച്ച് ഒപ്പുവെച്ചു. 

പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാവുന്ന ഇത്തരമൊരു സംരം ഭത്തിൽ ഒന്നിച്ചു പങ്കാളികളാകാൻ കഴിഞ്ഞതിൽ അൽഫർദാൻ സി.ഇ.ഒ ഒസാമ അൽറഹ്‌മായും പേകൈ സി.ഇ.ഒ ഫാബിയൻ സെയ്‌ദേയും സന്തോഷം രേഖപ്പെടുത്തി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.