കാഞ്ഞങ്ങാട്: മതംമാറിയ ഭര്‍തൃമതിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യാജ സിദ്ധനെ ഹൊസ്‌ദുര്‍ഗ്ഗ് അഡീഷണല്‍ എസ് ഐ പി വിജയന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ അറസ്റ്റു ചെയ്‌തു. അജാനൂര്‍ കൊളവയലിലെ അബ്‌ദുള്‍ റഹ്മാന്‍(58) ആണ് അറസ്റ്റിലായത്.[www.malabarflash.com ]
ഇസ്ലാം മതത്തില്‍ നിന്നു ക്രിസ്‌ത്യന്‍ മതത്തിലേക്കു മാറിയ തന്‍സീറ എന്ന ടീനയെ ഒരാഴ്‌ച മുമ്പാണ് ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാണത്തൂര്‍ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവര്‍ ജോമോനാണ് ടീനയുടെ ഭര്‍ത്താവ്.
ടീനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് വ്യാജ സിദ്ധനെതിരെ കേസെടുത്തിരുന്നത്. യുവതി ആത്മഹത്യ ചെയ്‌ത സമയത്ത് ഒരാഴ്‌ചയോളം ക്വാര്‍ട്ടേഴ്‌സില്‍ മന്ത്രവാദ കര്‍മ്മങ്ങള്‍ നടന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയുരന്നു.
ആത്മഹത്യ നടന്ന ദിവസവും മന്ത്രവാദ കര്‍മ്മം നടന്നതായി പോലീസിനു തെളിവു ലഭിച്ചു. മന്ത്രവാദത്തിന്റെ പേരില്‍ മാനഹാനിയുണ്ടാക്കിയ വിഷമത്താലാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ശരീരത്തില്‍ നിറങ്ങള്‍ ഉപയോഗിച്ച് കളം വരച്ചിരുന്നു. ഇത് മാനഹാനിയുണ്ടാക്കിയതായാണ് സംശയിക്കുന്നത്.
No comments:
Post a Comment