ധാക്ക: രോഹിംഗ്യന്‍സ് അഭയാര്‍ത്ഥികളുടെ ബോട്ടു മുങ്ങി 14 പേര്‍ മരിച്ചു. വംശീയ പീഡനത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ ബോട്ട് ബംഗ്ലാദേശ് തീരത്തിനു സമീപമാണ് കടലില്‍ മുങ്ങിയത്.[www.mlaabarflash.com]
അപകടത്തില്‍ 10 കുട്ടികളും നാല് സ്ത്രീകളുമാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കാനിടയുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിറ്റഗോങ് പ്രിവിശ്യയിലെ കോക്‌സ് ബസാര്‍ ജില്ലയോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍ ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.
അപകടത്തിനു പിന്നാലെ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോഹിംഗ്യര്‍ക്കെതിരായി വലിയ തോതില്‍ അക്രമം നടക്കുന്ന മ്യാന്‍മാറിലെ റാഖിനെ സംസ്ഥാനത്തുനിന്ന് 480,000 റോഹിംഗ്യര്‍ ഏതാനും ആഴ്ചകള്‍ക്കിടയില്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
No comments:
Post a Comment