Latest News

15 രൂപയ്ക്ക് കാക്കിപ്പോരാട്ടം; വനിതാ കണ്ടക്ടറും പോലീസുകാരിയും ബസില്‍ തമ്മിലടിച്ചു, സംഭവം വൈറലാക്കി നാട്ടുകാര്‍

ഹൈദരാബാദ്: ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പോലീസുകാരിയും വനിതാ കണ്ടക്ടറും തമ്മില്‍ പൊരിഞ്ഞ അടി. മുഹമൂബ്‌നഗര്‍ നവാപെട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രജിതാ കുമാരിയും ബസ് കണ്ടക്ടര്‍ ശോഭ റാണിയും തമ്മിലായിരുന്നു യാത്രക്കാരെ സാക്ഷിയാക്കി അങ്കം വെട്ടിയത്.[www.malabarflash.com]

ടിക്കറ്റ് ചാര്‍ജായ 15രൂപ നല്‍കാന്‍ ഒരുക്കമല്ലെന്ന് രജിതാ കുമാരി പറഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. യൂണിഫോമിലാണെന്നും അതു കൊണ്ട് താന്‍ ടിക്കറ്റെടുക്കില്ലെന്നും രജിതാ കുമാരി വാശി പിടിച്ചു. എന്നാല്‍ വാറണ്ട് നല്‍കാന്‍ പോകുമ്പോള്‍ മാത്രമാണ് പോലീസുകാര്‍ക്ക് സ്വകാര്യ ബസില്‍ സൗജന്യ യാത്ര അനുവദിക്കുകയെന്നും അതുകൊണ്ട് ടിക്കറ്റ് എടുത്തേ മതിയാവൂ എന്ന് കണ്ടക്ടറും കട്ടായം പറഞ്ഞു.

ഇതോടെ തര്‍ക്കം മൂത്ത് ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ഒടുവില്‍ കാക്കിപ്പോരാട്ടം അതിരുവിട്ടതോടെ യാത്രക്കാര്‍ ഇടപെട്ട് രണ്ടു പേരെയും പിടിച്ചുമാറ്റി. യാത്രക്കാരെ സാക്ഷികളാക്കി നടത്തിയ കാക്കിപ്പോരാട്ടം ഒടുവില്‍ നാട്ടുകാര്‍ തന്നെ വൈറലാക്കുകയും ചെയ്തു. സംഭവം ബസിലെ ഒരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കം പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് ഒത്തു തീര്‍പ്പായത്. ബസിലെ ഒരു യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.