Latest News

14കാരിയെ വിവാഹം കഴിപ്പിച്ചു; പോലീസ് കേസെടുത്തു

പത്തനാപുരം: പതിനാലുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശിപാർശപ്രകാരം പോലീസ് കേസെടുത്തു.[www.malabarflash.com] 

ചെമ്പനരുവി മുള്ളുമല സ്വദേശിനിയായ പെണ്‍കുട്ടിയാണ് ശൈശവവിവാഹത്തിനിരയായത്. കഴിഞ്ഞ ജൂലൈ 12നായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പാടം കിഴക്കേ വെള്ളംതെറ്റി ഗിരിജന്‍ കോളനി നിവാസി രാജേഷ് (24) ആണ് വിവാഹം കഴിച്ചത്.

സംശയംതോന്നിയ നാട്ടുകാര്‍ അലിമുക്ക് വാര്‍ഡ്​ അംഗത്തി​​െൻറ സഹായത്തോടെ ചൈൽഡ് ലൈൻ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. 

അലിമുക്ക് വാര്‍ഡ് അംഗം തിരുവനന്തപുരം ചൈൽഡ് ലൈൻ ഓഫിസിൽ പരാതിനൽകിയതിനെ തുടർന്ന് കൊല്ലം ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പത്തനാപുരം പോലീസിൽ വിവരമറിയിച്ചത്.

പോക്സോ നിയമപ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് കേസെടുത്തത്. രാജേഷിനെ പോലീസ് കസ്​റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മാതാപിതാക്കളെയും രാജേഷിനെയും അടക്കം പുനലൂർ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.