ഭോപാൽ: മധ്യപ്രദേശിൽ നിന്നുള്ള ജൈന ദമ്പതിമാർ മൂന്നു വയസുകാരിയായ മകളെയും 100കോടിയോളം മൂല്യം മതിക്കുന്ന സ്വത്തുക്കളും ഉപേക്ഷിച്ച് സന്യസിക്കുന്നു.[www.malabarflash.com]
സുമിത് റാത്തോഡ് (35), ഭാര്യ അനാമിക (34) എന്നിവരാണ് സന്യാസത്തിന്റെ ആദ്യപടിയായ ദീക്ഷ സ്വീകരിക്കാൻ തയാറെടുക്കുന്നത്. സെപ്തംബർ 23ന് ഗുജറാത്തിലെ സൂറത്തിൽ ജൈന ആചാര്യൻ രാംലാൽ മഹാരാജിൽ നിന്ന് ദീക്ഷ സ്വീകരിക്കും.
പാരമ്പര്യമായി രാഷ്ട്രീയക്കാരും വ്യാപാരികളുമാണ് ദമ്പതികളുടെ കുടംബം. ദമ്പതികളുടെ മകൾ മൂന്നു വയസുകാരി ഇഭ്യയെ അനാമികയുെട പിതാവ് അശോക് ചണ്ഡാലിയ പരിരക്ഷിക്കുമെന്ന് അറിയിച്ചു.
ഒരാളുടെയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ലെന്ന് അനാമികയുടെ പിതാവ് പറഞ്ഞു. തങ്ങൾ ഇൗ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ ഇത്രപെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെനും സുമിതിന്റെ പിതാവും വ്യാപാരിയുമായ രാജേന്ദ്ര സിങ് റാത്തോഡ് പറഞ്ഞു.
നാലു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾ കുഞ്ഞിന് എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ സന്യാസം സ്വീകരിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം അകന്നു താമസിക്കുകയായിരുന്നു ഇരുവും.ഇനി ദീക്ഷ സ്വീകരിക്കും വരെ ഇരുവരും മൗനവ്രതത്തിലായിരിക്കും.

No comments:
Post a Comment