Latest News

മധുരയിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ നാലുപേർ മരിച്ചു

ഇരവിപുരം: മധുരയിൽ വാഹനാപകടത്തിൽ കൊല്ലം പള്ളിമുക്ക്​ സ്വദേശികളായ നാലുപേർ മരിച്ചു.[www.malabarflash.com] 

കൊല്ലൂർ വിള പള്ളിമുക്ക്​ ആസാദ്​ നഗർ 30 ആമീനയിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൾ നൂർജഹാൻ (67), ഇവരുടെ മകൾ സജീന ഫിറോസ്​(50), സജീനയുടെ മരുമകനും നവവരനുമായ സജീദ്​ സലീം (28), സജീനയുടെ മറ്റൊരുമകൾ ഖദീജ (19) എന്നിവരാണ്​ മരിച്ചത്​.

സജീദിന്റെ ഭാര്യ ഫാത്തിമ ( 20), ഫാത്തിമയുടെ ഇരട്ട സഹോദരി ഷ (20) എന്നിവർ പരിക്കുകളോടെ മധുരയിലെ ആശുപത്രിയിൽ ചികിൽസയിലാണ്​. നൂർജഹാനെ മധുരയിലെ കണ്ണാശുപത്രിയിൽ ചികിൽസക്കായി കൊണ്ടു പോകവെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു.

ആഗസ്​റ്റ്​ 30 നായിരുന്നു സജീദ്​ സലീമി​​​ന്റെയും ഫാത്തിമയുടെയും വിവാഹം. തിരുമംഗലം ​േദശീയ പാതയിൽ കല്ലുപ്പെട്ടി പോലീസ്​ സ്​റ്റേഷനടുത്താണ്​ കാർ അപകടത്തിൽ പെട്ടത്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.