കാഞ്ഞങ്ങാട്: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണാതായതായി പരാതി. കൊത്തിക്കാല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുള്‍ റസാഖിന്റെ മകള്‍ റംസീനയെ(18)യാണ് കാണാതായത്. [www.malabarflash.com]
കര്‍ണ്ണാടക കുടകിലെ എടപ്പാലത്ത് മാതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റംസീന വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ റംസീന മാതാവിന്റെ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് ബന്ധുവീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
തുടര്‍ന്നാണ് അബ്ദുള്‍ റസാഖ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്നാണ് അബ്ദുള്‍ റസാഖ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മാസമാണ് തലശേരിയിലെ യുവാവുമായി റംസീനയുടെ കല്യാണം നിശ്ചയിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment