തൃക്കരിപ്പൂര്‍: കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക് വിദ്യാര്‍ത്ഥി വടക്കുമ്പാട്ടെ ഒ ടി ജമാലിന്റെ മകന്‍ ജംഷീര്‍ (17) ആണ് മരിച്ചത്.[www.malabarflash.com]
നാലു സുഹൃത്തുക്കളോടൊപ്പം ശനിയാഴ്ച വൈകിട്ടാണ് വലിയപറമ്പ് കടലില്‍ ജംഷീര്‍ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയില്‍ ജംഷീര്‍ തിരമാലയില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
യുവാക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. തൃക്കരിപ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും അഴീത്തലയില്‍ നിന്നുള്ള തീരദേശ പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു.
നാട്ടുകാരായ ടി വി രതീഷ്, പി പി രതീഷ്, അജീഷ്, പി കെ ഷാജി, കെ കെ ബാബു എന്നിവര്‍ ഫയര്‍ഫോഴ്സിനൊപ്പം കടലിലിറങ്ങി തിരച്ചില്‍ നടത്തി. ചുഴിയില്‍ പെട്ട മേഖലയില്‍ വടം കെട്ടി നടത്തിയ പരിശോധനയിലാണ് ജംഷീറിനെ ചളിയില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
No comments:
Post a Comment