Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെത്തിയ എട്ട് അറബികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത സ്വദേശി പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന അറബികള്‍ അടക്കമുളള വിവാഹ റാക്കറ്റിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ അഞ്ച് ഒമാന്‍ സ്വദേശികളേയും മൂന്ന് ഖത്തര്‍ പൗരന്മാരേയും അറസ്റ്റ് ചെയ്തു.
ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന 80കാരായ രണ്ട് പേര്‍ അടക്കം ഇവരുടെ കൂട്ടത്തിലുണ്ട്. ഗസ്റ്റ്ഹസുകളില്‍ പോലീസ് എത്തുമ്പോള്‍ ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അഭിമുഖം ചെയ്യുകയായിരുന്നു.

ഇത്തരം വിവാഹങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കിയിരുന്ന മുംബൈയിലെ ഖാസി ഫരീദ് അഹമ്മദ് ഖാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഓരോ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും 50,000 രൂപ കൈക്കൂലി വാങ്ങിയിരുന്നതായും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉപഖാസിമാരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി ഗസ്റ്റ്ഹൗസുകളും പോലീസ് അടച്ചുപൂട്ടി.
കഴിഞ്ഞ മാസം 17ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു ഒമാന്‍ പൗരന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഹൈദരാബാദ് വിമാനത്താവളം വഴി എത്തുന്ന അറബ് വംശജരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം പോലീസ് നിരീക്ഷണം കര്‍ശനമാക്കി. പിന്നീട് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അറബികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് നല്‍കുന്ന ഏജന്റുമാരും പിടിയിലായിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.